ഇടുക്കി: ഇടുക്കിയിലെ കമ്പമെട്ടത്ത് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയും പള്ളിയിലെ പാസ്റ്ററുമായ എബ്രഹാമാണ് മരിച്ചത്. ഇയാളുടെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മൃതദേഹത്തിലുണ്ടായിരുന്ന കണ്ണട, ബെൽറ്റ് എന്നിവ കണ്ടാണ് മകൻ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.















