ശ്രീരാമൻ ഏകതയുടെ പ്രതീകം; രാമക്ഷേത്രം ജനങ്ങളെ സാംസ്കാരിക ചരിത്രവുമായി വിളക്കിച്ചേർക്കുന്നു: ശാന്തിശ്രീ പണ്ഡിറ്റ്

Published by
Janam Web Desk

ന്യൂഡൽഹി: ഭ​ഗവാൻ ശ്രീരാമൻ ജനതയെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ്. ഇന്ത്യയുടെ സാംസ്കാരിക ചരിത്രവുമായി ഒന്നിക്കാനുള്ള അവസരമാണ് രാമക്ഷേത്രമെന്നും ഇത് ഭാരതത്തിൽ മാതൃകാപരമായ മാറ്റം കൊണ്ടുവരുമെന്നും വൈസ് ചാൻസലർ പറഞ്ഞു. മറ്റുള്ളവരുടെ വിശ്വാസങ്ങൾ ഹനിക്കാത്ത, അപമാനിക്കാത്ത ഒരു ഇടം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ശാന്തിശ്രീ പണ്ഡിറ്റ് ഉയർത്തിക്കാട്ടി. ജെഎൻയുവിൽ ബാബറി മസ്ജിദിന്റെ പുനർനിർമാണം ആവശ്യപ്പെട്ടുള്ള ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളും ഉയർന്നതിന്റെ പിന്നാലെയാണ് വൈസ് ചാൻസലറുടെ വാക്കുകൾ.

ശ്രീരാമൻ എന്നത് തനിക്ക് ഏകതയുടെ പ്രതീകമാണ്. രാജ്യത്തുടനീളവും രാമൻ ഏകതയുടെ പ്രതീകമാണ്. ഭാരതത്തിന്റെ സാംസ്കാരിക ചരിത്രവുമായി ഒത്തുചേരാനാകും എന്നതാണ് രാമക്ഷേത്രത്തിന് പിന്നിലെ പ്രാധാന്യം. ഇതൊരു മാതൃകാപരമായ മാറ്റമാണ്. വൈവിധ്യങ്ങൾ ഉള്ളപ്പോൾ തന്നെ രാജ്യവുമായി ഒത്തുചേരാൻ ഭ​ഗവാൻ ശ്രീരാമൻ നമ്മെ സഹായിക്കുമെന്നും ശാന്ത്രിശ്രീ പണ്ഡിറ്റ് കൂട്ടിച്ചേര്ത്തു.

Share
Leave a Comment