ചുക്കാൻ പിടിക്കുന്നത് വീണ, അന്വേഷണം ചെന്നെത്താൻ പോകുന്നത് പിണറായി വിജയനിലേക്ക്; പുറത്തുവന്നത് ഒരറ്റം മാത്രം: ഷോൺ ജോർജ്

Published by
Janam Web Desk

പത്തനംതിട്ട: മുഖ്യമന്ത്രിക്കും മകൾക്കും എതിരായി ഇപ്പോൾ പുറത്തുവന്നത് അഴിമതിയുടെ ഒരു അറ്റം മാത്രമാണെന്ന് പരാതിക്കാരനായ കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രിയുടെ മകളാണ് ഈ അഴിമതിക്കെല്ലാം ചുക്കാൻ പിടിക്കുന്നത്. ഈ നടക്കുന്ന അഴിമതികളുടെ എല്ലാം തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് ആരുമില്ലായെന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളും. ഇപ്പോൾ പുറത്തുവരുന്നത് അഴിമതിയുടെ ചെറിയൊരു അറ്റം മാത്രമാണ്. അതിനാലാണ് തന്നെക്കൊണ്ട് ആകുന്ന രീതിയിൽ പ്രതികരിച്ചതും പരാതി നൽകിയതും. ഈ അഴിമതികളെല്ലാം ചെന്നെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ ആരുമില്ല. വലിയൊരു കൊള്ളയാണിത്. ഷോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ബെംഗളുരു, കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. ബെംഗളുരു രജിസ്ട്രാർ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തിൽ വലിയ എക്സാലോജിക് ഉപയോഗിച്ച്  വലിയ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.

കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഭാഗമാകും. നാല് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഈ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും  അടുത്ത നടപടി സ്വീകരിക്കുക.

 

Share
Leave a Comment