തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തുണ്ടിൽകടയിൽ വാടകക്ക് താമസിക്കുന്ന ശശികുമാർ- ദീപ ദമ്പതികളുടെ മകൾ അദ്രിജയെ(18) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കിളിമാനൂർ ആർആർവി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ കിളിമാനൂർ പോലീസ് അന്വേഷണമാരംഭിച്ചു.















