കോട്ടയം: പാമ്പാടിയിൽ അയൽവാസിയോടുള്ള വിരോധത്തെ തുടർന്ന് യുവാവ് പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു.പാമ്പാടി പങ്ങടയിലാണ് സംഭവം. പങ്ങട ഷാപ്പുംപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.