തന്റെ ശക്തമായ അഭിനയത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടോളം സിനിമാ വ്യവസായത്തെ അടക്കിഭരിച്ചയാളാണ് മുതിർന്ന നടൻ നാനാ പടേക്കർ . സാമൂഹികവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് . അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാനാ പടേക്കർ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ചും ഭാവിയിൽ താൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുമോയെന്നും വ്യക്തമാക്കിയത് .
‘ സത്യം പറഞ്ഞാൽ ഞാൻ ഒരു പാർട്ടിയിലും പെടുന്നില്ല. എന്റെ അച്ഛൻ കടുത്ത കോൺഗ്രസുകാരനും ഞാൻ ഉറച്ച ശിവസേനക്കാരനുമായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി വളരെ നല്ല കാര്യങ്ങൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ദേവേന്ദ്ര ഫഡ്‌നാവിസും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടാതെ, നിതിൻ ഗഡ്കരി വളരെ കാര്യമായി സംസാരിക്കുന്നു. ഗഡ്കരിയെ നോക്കുമ്പോഴാണ്, നമ്മുടെ ജോലി വളരെ സത്യസന്ധമായി ചെയ്യണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത് . എന്തൊരു മനുഷ്യനാണ് . എല്ലാവരും അദ്ദേഹത്തെ പോലെയാകണമെന്ന് ആഗ്രഹിക്കുന്നു. ”
ആരെങ്കിലും നല്ല ജോലി ചെയ്താൽ ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. ഇത്തരക്കാർ വ്യക്തിപരമായി ഒന്നും ചോദിക്കാതിരുന്നാൽ മാത്രമേ നിങ്ങളുടെ സൗഹൃദം നിലനിൽക്കൂ. ഞാൻ ഒരിക്കലും രാഷ്‌ട്രീയത്തിൽ അതിജീവിക്കില്ല. രാഷ്‌ട്രീയത്തിന് പുറത്ത് നമുക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.