ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം മുസ്ലീങ്ങളും അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആർഎം). സർവ്വേയിൽ പങ്കെടുത്ത മുസ്ലീങ്ങൾ ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതാണെന്ന് കരുതുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപനവുമായി ചേർന്നാണ് എംആർഎം സർവ്വേ നടത്തിയത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം രാഷ്‌ട്രീയനേട്ടങ്ങളാണ്. സർവേയിൽ 74 ശതമാനം മുസ്ലീങ്ങൾ രാമക്ഷേത്രത്തിന് അനുകൂലമായും 72 ശതമാനം മുസ്ലീങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമായും അഭിപ്രായം രേഖപ്പെടുത്തിയെന്ന് എംആർഎം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
26 ശതമാനം മുസ്ലീങ്ങളാണ് മോദി സർക്കാരിൽ അവിശ്വാസം പ്രകടിപ്പിച്ചത്. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ പ്രതീകമാണെന്നും, രാമക്ഷേത്രത്തിൽ സന്ദർശനം നടത്തില്ലെന്നുമാണ് ഇവർ അഭിപ്രായപ്പെട്ടത്. ഭാരതം ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള ശക്തിയായി മാറിയെന്നാണ് എംആർഎമ്മിന്റെ സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം മുസ്ലീങ്ങൾ അഭിപ്രായപ്പെട്ടത്.