എറണാകുളം: പ്രൊഫ എം കെ സാനു രചിച്ച ‘മോഹൻലാൽ അഭിനയ കലയുടെ ഇതിഹാസം’ എന്ന പുസ്തത്തിന്റെ പ്രകാശനം കൊച്ചിയിൽ നടന്നു. അമൃത ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
പ്രൊഫ എം കെ സാനു അവാർഡ് ദാനവും ചടങ്ങി ഭാഗമായി സംഘടിപ്പിച്ചിരുന്നു. എം ടി വാസുദേവൻ നായർക്കായിരുന്നു ഈ വർഷത്തെ പുരസ്‌കാരം. നടൻ മോഹൻലാൽ എം ടിക്ക് അവാർഡ് നൽകാനിരുന്നെങ്കിലും അനാരോഗ്യം കാരണം എഴുത്തുകാരന് ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയാണ് പുരസ്‌കാരം മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങിയത്.















