മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മണിയും ശ്രീനിഷ് അരവിന്ദും. ഇന്നലെയായിരുന്നു ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തങ്ങൾക്ക് ഒരു മകൾ കൂടി ജനിച്ചെന്ന വിശേഷം ശ്രീനിഷ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പൊന്നോമനയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി.
View this post on Instagram
”നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടി. ഇതാദ്യമായാണ് ഞാനവളെ ചേർത്തുപിടിക്കുന്നത്. അവളുടെ മൃദുവായ ചർമ്മവും ചെറിയ ഹൃദയമിടിപ്പും എന്റെ ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്. ആനന്ദ കണ്ണീരോടെ ഞാൻ പറയുന്നു, ഞാനൊരു പെൺകുഞ്ഞിന്റെ കൂടി അമ്മയായിരിക്കുന്നു.

നിങ്ങളെല്ലാവരും പ്രാർത്ഥനകളും സന്തോഷവും അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചു കുടുംബം നിങ്ങൾക്കെല്ലാവർക്കും ഇത്രത്തോളം പ്രിയപ്പെട്ടതാണെന്നറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളുടെ മകളും നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് എനിക്കറിയാം.” പേളി കുറിച്ചു.

മലയാളികളുടെ പ്രിയ താര ജോഡിയാണ് പേളിയും ശ്രീനിഷും. താരകുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും സമൂഹമാദ്ധ്യമ ലോകത്ത് വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇവരുടെ ആദ്യത്തെ മകൾ നിലയുടെ ജനന ശേഷം കുഞ്ഞിന്റെ വിശേഷങ്ങളായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പേളി കൂടുതലും പങ്കുവച്ചിരുന്നത്.















