എറണാകുളം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള മഹാസമ്പർക്കത്തിന്റെ ഭാഗമായി അക്ഷതം ഏറ്റുവാങ്ങി ചലച്ചിത്ര നടൻ വിജയരാഘവൻ. കോട്ടയം ഖണ്ഡ് കാര്യവാഹ് എം യൂ ഗോകുൽദാസ്, ഡോ. എം യോഗേഷ് , അഡ്വ. സതീഷ്, മണ്ഡൽ കാര്യവാഹ് അമൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള വ്യക്തികൾക്ക് അക്ഷതം കൈമാറുന്നുണ്ട്. കലാ- സാംസ്‌കാരിക മേഖലയിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള നിരവധി വ്യക്തികളാണ് അക്ഷതം ഏറ്റുവാങ്ങിയത്. 36,000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം.















