ഇസ്ലാമാബാദ് : പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . അയോദ്ധ്യയ്‌ക്കായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമാണെന്നും ഡാനിഷ് കനേരിയ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിൽ പറയുന്നു.
‘ നമ്മുടെ രാജാവായ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം തയ്യാറാണ്,ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രം! ജയ് ജയ് ശ്രീറാം ‘ – കനേരിയ കുറിച്ചു. പോസ്റ്റിനൊപ്പം കാവിക്കൊടിയുമായി നിൽക്കുന്ന തന്റെ ഫോട്ടോയും കനേരിയ പങ്കുവച്ചിട്ടുണ്ട്.ഈ പതാകയിൽ ശ്രീരാമന്റെ ചിത്രവുമുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.
ഇന്ത്യയ്‌ക്ക് അനുകൂലമായ പ്രസ്താവനകളുടെ പേരിൽ പലപ്പോഴും ഡാനിഷ് കനേരിയയ്‌ക്ക് പാകിസ്താനിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള തർക്കത്തിനിടെ ലക്ഷദ്വീപിലെ ടൂറിസം സാദ്ധ്യതകളെ കുറിച്ചും കനേരിയ പോസ്റ്റിട്ടിരുന്നു.















