ചൈനയിൽ പോയി തോൽവി തുടങ്ങി; മേയർ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് കനത്ത പരാജയ
മാലെ: മാലദ്വീപിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയായ പിഎൻസിക്ക് കനത്ത തോൽവി. ഇന്ത്യ അനുകൂല പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) ആദം അസിം പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപിന്റെ തലസ്ഥനമായ മാലെയിലാണ് കഴിഞ്ഞ ദിവസം മേയർ തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റാകുന്നതിന് മുമ്പ് മാലെയിലെ മേയറായാണ് മുഹമ്മദ് മുയിസു പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് മുയിസു സ്ഥാനമൊഴിഞ്ഞത്. മുൻ പ്രസിഡന്റായ മുഹമ്മദ് സോലിഹാണ് എംഡിപിയുടെ തലവൻ.
അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനത്തിന് ശേഷം ശനിയാഴ്ചയാണ് മുഹമ്മദ് മുയിസു രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പരാജയം. എംഡിപിയുടെ വിജയത്തെ ‘തകർപ്പൻ വിജയം’ എന്നാണ് മാലദ്വീപ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്















