പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അവതരിപ്പിക്കാൻ ബോളിവുഡിന്റെ സ്വന്തം ഹേമാ മാലിനി. ജനുവരി 17-ന് അയോദ്ധ്യ ധാമിലാകും രാമായണ എന്ന് പേരിട്ടിരിക്കുന്ന നൃത്ത നാടകം അരങ്ങേറുകയെന്ന് താരം വ്യക്തമാക്കി.
വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്കാകും അയോദ്ധ്യയുടെ മണ്ണിൽ ആദ്യമായെത്തുക. പ്രഥമ വവിൽ സമ്മാനവുമായാകും എത്തുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അന്നേ ദിവസം അവതരിപ്പിക്കുമെന്ന് ഹേമാ മാലിനി പറയുന്നു. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.















