ന്യൂഡൽഹി : മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയതായി പ്രഖ്യാപിച്ച് നടൻ നാഗാർജുന . മാത്രമല്ല തന്റെ ലക്ഷദ്വീപ് യാത്ര ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഗീതസംവിധായകൻ എംഎം കീരവാണിയുമൊത്തുള്ള ഒരു വീഡിയോയിൽ, നാഗാർജുന തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ മാലദ്വീപിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നുവെന്ന് വ്യക്തമാക്കി . “കുടുംബത്തിനായി കൂടുതൽ സമയം നീക്കിവെക്കാൻ കഴിയാത്തതിനാൽ ജനുവരി 17 ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ തീരുമാനിച്ചു . ബിഗ് ബോസിനും , നാ സാമി രംഗയ്‌ക്കുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു.
ഇപ്പോൾ ഞാൻ എന്റെ ആ ടിക്കറ്റുകൾ റദ്ദാക്കി, അടുത്ത ആഴ്ച ലക്ഷദ്വീപിലേക്ക് പോകാൻ ആലോചിക്കുന്നു. ഞാൻ പലതവണ മാലദ്വീപിൽ പോയിട്ടുണ്ട്. ജനുവരി 17 ന് ഞാൻ അവധിക്ക് മാലദ്വീപിലേക്ക് പോകേണ്ടതുമായിരുന്നു, എന്നാൽ ഈ വർഷം മാലദ്വീപിലേക്ക് പോകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു, കാരണം അവരുടെ മന്ത്രിമാരുടെ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി മോദിക്കും എതിരെയുള്ള പരാമർശങ്ങൾ ഭയങ്കരമായിരുന്നു. അതിന് അവർ വില നൽകേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്രമോദി 1.5 ബില്യൺ ജനങ്ങളുടെ നേതാവാണ്, ലോകമെമ്പാടും അദ്ദേഹം ബഹുമാനിക്കപ്പെടുന്നു.- നാഗാർജ്ജുന പറഞ്ഞു.