തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു. പെരുമ്പിലാവ് പരുവക്കുന്ന് ഫെസ്റ്റിനിടെയാണ് ആനയിടഞ്ഞത്. കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ആനയിടഞ്ഞത്.
സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരാണ് പരിപാടി നടക്കുന്ന പ്രദേശത്തുണ്ടായിരുന്നത്. ജനങ്ങൾക്കിടിയിലേക്ക് ആന പാഞ്ഞടുക്കുകയായിരുന്നു. പാപ്പാന്‍മാരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.















