തൃശൂർ: ജനുവരി 17-ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ തൃപ്രയാർ സന്ദർശനം ഹെലികോപ്റ്റർ മാർഗം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തുന്നത്. ഗുരുവായൂരിൽ നിന്നും ശ്രീകൃഷ്ണ കോളേജ് ഹെലിപാടിലെത്തും. അവിടെ നിന്ന് വലപ്പാട് സ്കൂൾ ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങുകയും തുടർന്ന് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് തൃപ്രയാർ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 17-ന് രാവിലെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ഇതിന് ശേഷമാകും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുക.
ക്ഷേത്ര ദർശനത്തിന് ശേഷം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.















