സൗഹൃദവും ക്യാൻസറും പ്രമേയമാക്കിയ ചിത്രം ‘മൈ 3’യുടെ വീഡിയോ ഗാനം പുറത്ത്. ‘സ്റ്റാർ ഏയ്റ്റ്’ മൂവീസിന്റെ ബാനറിൽ രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ 3. തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.
രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിളയാണ് സംഗീതം നൽകിയത്. ഗായകൻ അരുൺ ആലപിച്ച ”മഴതോർന്ന പാടം മലരായി നിന്നെ…” എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് ജനുവരി 19-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഗിരീഷ് കണ്ണാടിപറമ്പാണ് തിരക്കഥ എഴുതിയത്. അബ്‌സർ അബു, അനജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങൾ.
അസോസിയേറ്റ് ഡയറക്ടർ-സമജ് പദ്മനാഭൻ,ക്യാമറ- രാജേഷ് രാജു, ഗാനരചന-രാജൻ കൊടക്കാട്,സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്-സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി,ഡിജിറ്റൽ മാർക്കറ്റിംഗ്-അമൽ കാനത്തൂർ, വിതരണം-തന്ത്ര മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.















