വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം; റിപ്പോർട്ട് തേടാനൊരുങ്ങി ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം; റിപ്പോർട്ട് തേടാനൊരുങ്ങി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 07:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കത്തിൽ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടും. സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിനോട് റിപ്പോർട്ട് തേടും. കൃത്രിമ തസ്തികകൾ സൃഷ്ടിക്കാനുള്ള സർവകലാശാല തീരുമാനം അനധികൃതമാണെന്ന പരാതിയിന്മേലാണ് നടപടി. സർക്കാരിന്റെ ഭരണ വിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണർ വെറ്ററിനറി സർവകലാശാലയിലെ കൃത്രിമ നിയമനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണു സൂചന. റിപ്പോർട്ട് ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് ഇന്ന് വൈസ് ചാൻസലർക്ക് കത്തയയ്‌ക്കും.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് അനധികൃത അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ബോർഡ് ഓഫ് മാനേജ്‌മെന്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ നിയമ വിദ്ഗധരുമായി കൂടിയാലോചിച്ച് ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ തീരുമാനം റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട്.

സർവ്വകലാശാലയുടെ സ്റ്റാറ്റിയൂട്ടിൽ ഉൾപ്പെടുത്താതെ പുതിയതായി ഏഴ് വകുപ്പുകൾ രൂപവത്കരിച്ചും അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഇല്ലാത്ത തസ്തികകളിലേക്കുമാണ് നിയമനം നടക്കുന്നതെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടിയാണ് ഇതെന്നുമാണ് ആരോപണം. ചില വിഷയങ്ങളിൽ ഇഷ്ടക്കാരെ തിരുകി കയറ്റാനായി നെറ്റ് വേണമെന്ന വ്യവസ്ഥ പോലും നിയമനത്തിനായി ഒഴിവാക്കിയതായും പരാതിയുണ്ട്. ബോർഡ് ഓഫ് മാനേജ്‌മെന്റിൽ ഭൂരിപക്ഷവും സിപിഎം അദ്ധ്യാപക സംഘടനാ പ്രതിനിധികളാണുള്ളത്. ദൈനംദിന ചെലവുകൾക്കും ശമ്പള- പെൻഷൻ വിതരണത്തിനും സർവകലാശാല ബുദ്ധിമുട്ട് നേരിടുമ്പോഴാണ് തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ 20 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യത സർവകലാശാല ഏറ്റെടുക്കുന്നതെന്നും ആരോപണമുണ്ട്.

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി ജെ ചിഞ്ചുറാണി ഇതുവരെയും തയ്യാറായിട്ടില്ല. വെറ്ററിനറി സർവകലാശാലയിലെ അദ്ധ്യാപക തസ്തികകൾക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടെന്നും നിയമാനുസൃത നിയമനങ്ങളാണ് നടത്തുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

 

Tags: governor arif mohammad khanvetinery univeristyillegal posts
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies