തൃശൂർ: സുരേഷ് ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിലെത്തി. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായാണ് കുടുംബത്തോടൊപ്പം സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്. കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്.
ഭാര്യ രാധിക മക്കളായ ഭാവ്നി, ഭാഗ്യ എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. 17-ന് ഗുരുവായൂരിൽ വച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടക്കാനിരിക്കെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂർദ് പള്ളിയിലെത്തിയത്.
ഇടവക വികാരിയാണ് സുരേഷ് ഗോപിയെയും കുടംബത്തേയും സ്വീകരിച്ചത്. സ്വർണ കിരീടം സമർപ്പിച്ച ശേഷം നടന്ന പ്രാർത്ഥന ചടങ്ങിലും പങ്കെടുത്തു. ബിജെപി ജില്ലാ അദ്ധ്യക്ഷനും മറ്റ് ബിജെപി നേതാക്കളും ചടങ്ങിന്റെ ഭാഗമായി.















