ലാഹോർ: പാകിസ്താനിൽ ഒരു ഡസൻ മുട്ടയ്‌ക്ക് നൽകേണ്ടത് 400 പാക് രൂപ. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്.
ഒരു കിലോ കോഴിയിറച്ചി 615 രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കിലോയ്‌ക്ക് 175 രൂപയായിരുന്ന സവാളയുടെ വില പൊതുവിപണിയിൽ 230 മുതൽ 250 രൂപ വരെയായി
വില നിയന്ത്രിക്കാൻ ഭരണകൂടം പരാജയപ്പെട്ടതിനാൽ മിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭയാനകമായ കടഭാരവും കൊണ്ട് പാകിസ്താൻ നട്ടം തിരിയുന്ന സമയത്താണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കി കൊണ്ട് സാധനങ്ങളുടെ വില ഉയർന്നത്.
2023 നവംബർ അവസാനത്തോടെ പാകിസ്താന്റെ മൊത്തം കടബാധ്യത 63,399 ട്രില്യൺ പാക് രൂപയായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാകിസ്താന്റെ സാമ്പത്തിക വികസനം വരേണ്യവർഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയി അടുത്തിടെ പുറത്ത് വന്ന ലോകബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മാതൃക ഗുണമില്ലാത്തതാണെന്നും ദാരിദ്ര്യം വീണ്ടും വർദ്ധിക്കാൻ ഇത് കാരണമായതായും ലോകബാങ്ക് പാകിസ്താന്റെ കൺട്രി ഡയറക്ടർ നജി ബെൻഹാ പറഞ്ഞു.