അയോദ്ധ്യ: 1990ൽ മുലായം സിംഗ് സർക്കാർ അയോദ്ധ്യയിൽ കർസേവകർക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമകൾ പങ്കുവെച്ച് 75 കാരിയായ ഓംഭാരതി. അന്ന് 125 കർസേവകരാണ് ഓംഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്. പക്ഷെ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധി കർസേവകർക്ക് അന്ന് ജീവൻ നഷ്ടമായി. കോത്താരി സഹോദരൻമാരും ഇതിൽ ഉൾപ്പെടും.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഓംഭാരതിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഓംഭാരതി വികാരാധീനയായി മാദ്ധ്യമങ്ങളോട് പറഞ്ഞു

1990 നവംബർ 2, തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ആ അമ്മ പറയുന്നു. മുലായം സിംഗ് സർക്കാർ കർസേവകരെ വെടിവെച്ച് വീഴ്‌ത്താൻ ഉത്തരവിട്ടതിനെ തുടർന്ന് വിഎച്ച്പി മുൻ പ്രസിഡന്റ് അശോക് സിംഗാളടക്കം 125 കർസേവകർ ഓംഭരതിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്.
രാംലല്ല പ്രതിഷ്ഠാ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ കർസേവകരുടെ രക്തവും വേദനയും അപമാനവും ഒരിക്കലും മറക്കാൻ കഴിയില്ല. രാംലല്ലയെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അവരുടെ ഏക ആവശ്യം. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു.

125 ഓളം കർസേവകർക്ക് തന്റെ വീട്ടിൽ അഭയം നൽകി. എന്നിട്ടും അവർക്ക് നേരെ പോലീസ് നിറയൊഴിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ട കോത്താരി സഹോദരന്മാരും അവർ സംഭാഷണത്തിൽ പരാമർശിച്ചു.
അന്നത്തെ യുപി സർക്കാർ കർസേവകരോട് അനീതിയാണ് കാണിച്ചത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ മുലായം സിംഗ് ഉത്തരവിട്ടതെന്ന് സംഭവം അനുസ്മരിച്ചുകൊണ്ട് ഓം ഭാരതി പറഞ്ഞു.

കർസേവകർ ശാന്തരായിരുന്ന് രാമമന്ത്രം ചൊല്ലുകയായിരുന്നു. മുലായം സിങ്ങിന്റെ ആളുകൾ പോലീസിന് നേരെ കരുതികൂട്ടി കല്ലുകൾ എറിഞ്ഞു. കല്ലെറിയുന്ന ആളെ കണ്ടെത്തുന്നതിന് പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കപ്പെടുന്നതെന്നും രാംഭാരതി അഭിമാനത്തൊടെ വ്യക്തമാക്കി.















