125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്‌ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: 1990ൽ മുലായം സിംഗ് സർക്കാർ അയോദ്ധ്യയിൽ കർസേവകർക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമകൾ പങ്കുവെച്ച് 75 കാരിയായ ഓംഭാരതി. അന്ന് 125 കർസേവകരാണ് ഓംഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്. പക്ഷെ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധി കർസേവകർക്ക് അന്ന് ജീവൻ നഷ്ടമായി. കോത്താരി സഹോദരൻമാരും ഇതിൽ ഉൾപ്പെടും.

 

ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഓംഭാരതിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഓംഭാരതി വികാരാധീനയായി മാദ്ധ്യമങ്ങളോട് പറഞ്ഞു

1990 നവംബർ 2, തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ആ അമ്മ പറയുന്നു. മുലായം സിംഗ് സർക്കാർ കർസേവകരെ വെടിവെച്ച് വീഴ്‌ത്താൻ ഉത്തരവിട്ടതിനെ തുടർന്ന് വിഎച്ച്പി മുൻ പ്രസിഡന്റ് അശോക് സിംഗാളടക്കം 125 കർസേവകർ ഓംഭരതിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്.

രാംലല്ല പ്രതിഷ്ഠാ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ കർസേവകരുടെ രക്തവും വേദനയും അപമാനവും ഒരിക്കലും മറക്കാൻ കഴിയില്ല. രാംലല്ലയെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അവരുടെ ഏക ആവശ്യം. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു.

125 ഓളം കർസേവകർക്ക് തന്റെ വീട്ടിൽ അഭയം നൽകി. എന്നിട്ടും അവർക്ക് നേരെ പോലീസ് നിറയൊഴിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ട കോത്താരി സഹോദരന്മാരും അവർ സംഭാഷണത്തിൽ പരാമർശിച്ചു.

അന്നത്തെ യുപി സർക്കാർ കർസേവകരോട് അനീതിയാണ് കാണിച്ചത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ മുലായം സിംഗ് ഉത്തരവിട്ടതെന്ന് സംഭവം അനുസ്മരിച്ചുകൊണ്ട് ഓം ഭാരതി പറഞ്ഞു.

കർസേവകർ ശാന്തരായിരുന്ന് രാമമന്ത്രം ചൊല്ലുകയായിരുന്നു. മുലായം സിങ്ങിന്റെ ആളുകൾ പോലീസിന് നേരെ കരുതികൂട്ടി കല്ലുകൾ എറിഞ്ഞു. കല്ലെറിയുന്ന ആളെ കണ്ടെത്തുന്നതിന് പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കപ്പെടുന്നതെന്നും രാംഭാരതി അഭിമാനത്തൊടെ വ്യക്തമാക്കി.

 

Tags: KarsevaOmbharathiAyodhya2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies