ശ്രീനഗർ: സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ജമ്മുവിലെ ബാവേ വാലി മാതാ ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ശ്രീരാമനോടുള്ള പ്രതിബദ്ധതയും ഭക്തിയും പ്രകടിപ്പിക്കാനുള്ള ചെറിയ ശ്രമം ആണിതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ അഭിമാനമായ രാമക്ഷേ,ത്രം അയോദ്ധ്യയുടെ മണ്ണിൽ ഉയരുകയാണ്. പ്രണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി മതപരമായ ഇടങ്ങൾ ശുചീകരിക്കുന്ന യജ്ജം ബിജെപിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത പ്രതിജ്ഞ പൂർത്തീകരികാകനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് യാത്രയിലുടനീളം പ്രധാനമന്ത്രിക്ക് നമ്മെ നയിക്കാൻ കഴിയണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ ദ്വിദിന സന്ദർശനത്തിനെത്തിയതാണ് കേന്ദ്ര മന്ത്രി.
നിരവധി കേന്ദ്രമന്ത്രിമാരും പ്രമുഖരുമാണ് സ്വച്ഛത അഭിയാന്റെ ഭാഗമായത്. കേന്ദ്രമന്ത്രി എൽ. മുരുകൻ നീലഗിരിയിലെ ശിവക്ഷേത്രത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മേലാർമഠത്തിലെ കാളി ബാരി ക്ഷേത്രത്തിലാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ പങ്കെടുത്തത്. 500 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചെന്ന സന്തോഷം പങ്കിട്ടാണ് അദ്ദേഹം യജ്ജത്തിന്റെ ഭാഗമായത്.