തിരുവനന്തപുരം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജിച്ച അക്ഷതം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജി ഡയറക്ടർ പ്രൊഫ. ഡോ. സഞ്ജയ് ബിഹാരി ഏറ്റുവാങ്ങി.
ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ ആർ. സഞ്ജയനിൽ നിന്നാണ് അക്ഷതം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ജില്ല സംഘചാലക് മുരളി എം നായർ, ജില്ല സഹ സമ്പർക്ക പ്രമുഖ് ജയൻ എന്നിവരും സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികൾക്ക് അക്ഷതം കൈമാറിയിട്ടുണ്ട്. കലാ- സാംസ്‌കാരിക- രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയത്. അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലാണ് ഭക്തർ എത്തിച്ചത്.