കൊല്ലം; കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു തെരുവുനായ ആളുകളെ ആക്രമിച്ചത്. ആദ്യം ചങ്ങൻകുളങ്ങരയിലെത്തിയ തെരുവുനായ ആളുകളെ കടിക്കുകയും പിന്നീട് കടത്തൂർ ഭാഗത്തേക്ക് പോവുകയുമായിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരുടെ നില തൃപ്തികരമാണ്.