പാരീസ് : വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് . വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പുതിയ നീക്കം . ഇതോടൊപ്പം രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെയും രാജ്യത്ത് നിന്ന് പുറത്താക്കും. ഇതിനായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമവും ഉണ്ടാക്കി. ഇതോടൊപ്പം ഫോറം ഓഫ് ഇസ്‌ലാം എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
സമൂഹം ഇസ്ലാമിനെ വീക്ഷിക്കുന്ന രീതി മെച്ചപ്പെടുത്തുകയാണ് ഫ്രാൻസിൽ പുതുതായി നടപ്പിലാക്കിയ നിയമം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫ്രാൻസ് ഒരു മതേതര രാജ്യമാണ്, എന്നാൽ ഈ മതേതരത്വത്തിന് ഫ്രാൻസിന് വലിയ വില നൽകേണ്ടി വന്നു . ഇത്തരമൊരു സാഹചര്യത്തിൽ പ്രസിഡന്റ് മാക്രോൺ കൊണ്ടുവന്ന ഈ പുതിയ നിയമം മതഭീകരതയെ നേരിടാനുള്ള വലിയ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
ഫ്രാൻസിലെ ഫോറം ഓഫ് ഇസ്ലാം സംഘടനയിലേക്ക് മതനേതാക്കളെ നിയമിക്കും. മുസ്ലീം സമുദായങ്ങളെ നയിക്കുകയും ഏതെങ്കിലും തരത്തിലുള്ള മതമൗലികവാദത്തെ വേരോടെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ ആളുകളുടെ ഉത്തരവാദിത്വം.
1977-ൽ ഫ്രാൻസിൽ വന്ന നിയമപ്രകാരം നാല് മുസ്ലീം രാജ്യങ്ങൾക്ക് ഇമാമുമാരെ ഫ്രാൻസിലേക്ക് അയയ്‌ക്കാൻ അവസരമുണ്ട് . ഈ ഇമാമുമാർക്ക് രാജ്യത്തിനകത്ത് സാംസ്കാരിക ചുമതലകൾ നൽകി. എന്നാൽ ഷാർലി ഹെബ്‌ദോയുടെ സംഭവമാണ് ഫ്രാൻസിനെ ഇസ്ലാമിനെക്കുറിച്ച് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് .