കൊച്ചി : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ കെ എസ് ചിത്രയ്‌ക്ക് പിന്തുണയുമായി നടൻ വിവേക് ഗോപൻ .
ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലർക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി.അതിന് ചിത്ര ചെയ്ത തെറ്റ് രാമനാമം ഉരുവിടണം എന്ന അഭ്യർത്ഥന ഒരു പ്രാർത്ഥനാ സ്വരത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത് മാത്രമാണെന്നും വിവേക് ഗോപൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
ഇത് വാനമ്പാടി അല്ല കള്ളിപ്പൂങ്കുയിൽ…..
ഇന്നലെ വരെ k.sചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലർക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി… അതിന് ചിത്ര ചെയ്ത തെറ്റ് രാമനാമം ഉരുവിടണം എന്ന അഭ്യർത്ഥന ഒരു പ്രാർത്ഥനാ സ്വരത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത് മാത്രമാണ്.. രാമൻ എന്ന വിശ്വാസം പുലർത്തണമെങ്കിൽ ചിലരുടെ സമ്മതപത്രം വേണമത്രേ. ആരുടെ?
ദേ ഇവരുടെ👇
തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ മാത്രം വിധി ന്യായം പുറപ്പെടുവിച്ചാൽ സുപ്രീം കോടതിയെ അംഗീകരിക്കുന്നവരുടെയും ഭരണഘടന സംരക്ഷകരാകുന്നവരുടെയും
തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ മാത്രം അഭിപ്രായം പറഞ്ഞാൽ കെ എസ് ചിത്ര വാനമ്പാടി ആകുന്നവരുടെയും സെലക്റ്റീവ് അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരുടെയും..
എന്തുകൊണ്ട് രാമൻ? എന്തുകൊണ്ട് അയോധ്യ? എന്തുകൊണ്ട് സുപ്രീംകോടതി?
ബഹുമാനപ്പെട്ട സുപ്രീംകോടതി അയോധ്യയിൽ ശ്രീരാമ ക്ഷേത്രമെന്ന് വിധിച്ചത് വിശ്വാസത്തിന്റെ വൈകാരികതയോ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ ആഗ്രഹത്തെ മുൻനിർത്തി ആണോ?
ഒരിക്കലുമല്ല…തെളിവുകൾ (സോളിഡ് എവിഡൻസ്) മുൻനിർത്തി തന്നെയാണ്.. ബാബർ എന്ന മുകൾ ഭരണാധികാരിയായ അക്രമകാരി അയോധ്യയിലെ രാമക്ഷേത്രം തകർത്ത് അതിനു മുകളിലാണ് പള്ളി നിർമ്മിച്ചത് എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്..
✴️മലയാളിയായ കെ കെ മുഹമ്മദ് ഉൾപ്പെടുന്ന ആർക്കിയോളജിക്കൽ വിഭാഗം കോടതി നിർദേശപ്രകാരം വിവിധ ഘട്ടങ്ങളിൽ ഉത്ഖനനം നടത്തിയപ്പോൾ അവിടെ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കൽത്തൂണുകളും വിഗ്രഹങ്ങളും ഹൈന്ദവ ബിംബങ്ങളും ഉൾപ്പെടെ പുരാതന അയോധ്യ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്.. ഇതൊക്കെ അവിടെ പള്ളി പണിഞ്ഞപ്പോൾ മതേതരത്വം പൂത്തു ഉലയാൻ ബാബർ പ്രതിഷ്ഠിച്ചത് അല്ലല്ലോ..
✴️ക്ഷേത്രം പൊളിച്ചു ബാബർ പണിത പള്ളിയുടെ വിളിപ്പേര് പോലും ജന്മസ്ഥൻ മോസ്ക് എന്നറിയപ്പെട്ടു. ആരുടെ ജന്മസ്ഥലം?ബാബർ ജനിച്ചത് അയോധ്യയിൽ അല്ലല്ലോ
പ്രവാചകന്മാരോ ഖലീഫമാരോ ആരും തന്നെ അയോധ്യയിൽ ജനിച്ചിട്ടില്ല ജനിച്ചത് രാമൻ തന്നെയാണ്..മക്ക പോലെ മദീന പോലെ വത്തിക്കാൻ പോലെ തന്നെയാണ് അയോധ്യയും രാമനും..
✴️ അയോദ്ധ്യ ക്ഷേത്ര വിമോചന പ്രക്ഷോഭം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല
ബാബർ എന്ന് ക്ഷേത്രം പൊളിച്ചോ ആ കാലഘട്ടം മുതൽ തുടങ്ങിയതാണ്..യഥാർത്ഥത്തിൽ മുകളന്മാർ തകർത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനർനിർമ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു..
✴️കീഴ്കോടതി വിധിയെ ചോദ്യം ചെയ്തും അപ്പീൽ കൊടുത്തും തികച്ചും ജനാധിപത്യപരമായി മേൽക്കോടതികളെ സമീപിച്ച് അനന്തരം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി ഉണ്ടാകുന്നത് വരെ മാത്രം തർക്ക വിഷയമായി നിലനിന്ന ഒരു പ്രശ്നം വീണ്ടും ഊതി കത്തിക്കേണ്ടത് തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ തക്കംപാർത്തു നിൽക്കുന്നവരുടെ ആവശ്യം മാത്രമായിരുന്നു..
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ട് അയോധ്യയിൽ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നു.. അത് പാടില്ലത്രേ..ഒന്ന് അഭിപ്രായം പറഞ്ഞു പോയതിന്റെ പേരിൽ കെ. എസ് ചിത്ര ഇനി മേലിൽ പാടരുത്,അവരുടെ പാട്ടുകൾ ആരും കേൾക്കരുത്
സച്ചിൻ ടെണ്ടുൽക്കർ ഇനി ക്രിക്കറ്റ് എന്ന് മിണ്ടുക പോലും ചെയ്യരുത്..
സിനിമ നടീനടന്മാർ നടനം നിർത്തി കപ്പലണ്ടി കച്ചവടം നടത്തി ജീവിച്ചോണം
പി.ടി ഉഷയും അഞ്ചു ബോബി ജോർജ്ജും ഓട്ടം ചാട്ടം എന്നുപോലും പറയാൻ വായ തുറക്കരുത്..
സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ്?അയോധ്യ തർക്ക വിഷയത്തിൽ പ്രധാന കക്ഷിയായിരുന്ന അൻസാരിയുടെ മകനും കുടുംബവും ഉൾപ്പെടെയുള്ളവർ വരെ കോടതിവിധിയെ അംഗീകരിച്ചു, സർവ്വസാധാരണ ജനങ്ങളും പൊതുസമൂഹവും അംഗീകരിച്ചു..
നിങ്ങൾക്ക് എന്താണ് വേണ്ടത്?
ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും പാഴ്സിയും തമ്മിൽ തല്ലിത്തീരണോ? പക്ഷേ നിങ്ങൾ എത്ര തീ കോരി ഇട്ടിട്ടും അത് കത്തുന്നില്ലല്ലോ..കനൽ ഒരു തരി ഒന്നും പോരാ.. കാരണം ആ തീ കെടുത്താനുള്ള ജലം ഒക്കെ ഇപ്പോഴും ഹിന്ദു മഹാസമുദ്രത്തിലുണ്ട്… മനസ്സിലായോ സാറേ…..🙏















