ആലപ്പുഴ: നവകേരള സദസിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ മാസം 16-നായിരുന്നു നവകേരള ബസിന് നേരെ കരിങ്കൊടികാണിച്ച ഭിന്നശേഷിക്കാരനായ അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകൻ മർദ്ദിച്ചത്.
ഒര മാസത്തിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി പാപ്പാടിയിൽ വീട്ടിൽ അനൂപ് വിശ്വനാഥൻ (30) ആണ് അറസ്റ്റിലായത്. കേസിൽ ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.