തൃശൂർ: പ്രധാനമന്ത്രി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം 7.40-ഓടെ ദർശനത്തിനെത്തും. 20 മിനിറ്റാകും ദർശനം നടത്തുക. 8.45-ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസകൾ നേരും. പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും.
വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപ്പാഡിലാകും തൃപ്രയാറിൽ ഇറങ്ങുക. ഇവിടെനിന്ന് ടിപ്പു സുൽത്താൻ റോഡ് മാർഗം തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തും. 10.10 മുതൽ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിൽ തുടരും. ഈ സമയം ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ വേദാർച്ചന, ഭജന എന്നിവ നടക്കും. ദർനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും















