തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചലച്ചിത്ര മേഖലയിലെ താരങ്ങളുടേയും സാന്നിധ്യത്തിലാണ് ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തിയത്.
ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് അതി സുന്ദരിയായാണ് അച്ഛന്റെ കൈപിടിച്ച് ഭാഗ്യ വേദിയിലെത്തിയത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ മിന്നു ചാർത്തി. മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ് എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനുഗമിച്ചത്.