തൃശൂർ: റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃപ്രയാറിൽ നിന്നും വലപ്പാടിലെ ഹെലിപ്പാഡ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ നടക്കുന്നത്. വലപ്പാടിൽ നിന്നും പ്രധാനമന്ത്രി കൊച്ചിയിലേക്ക് തിരിക്കും. ആയിരക്കണക്കിന് പേർ പ്രധാനമന്ത്രിയെ കാണാനായി നഗരവീഥിയിൽ തടിച്ചുകൂടി.
പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മൂനൂട്ട് വഴിപാടുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. പൊള്ളുന്ന ചൂടിനെ പോലും വകവെക്കാതെ തുറന്ന വാഹനത്തിൽ നിന്നും പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനമുണ്ടെന്ന് അറിഞ്ഞ് അതി രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ കാണാൻ തൃപ്രയാറിലെത്തി.















