കേരളത്തിലെ പ്രശസ്ത ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ദ്വിദിന സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി ഇന്ന് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി.
പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കുച്ചേർന്നു. ക്ഷേത്ര കുളക്കടവിലെത്തിയ അദ്ദേഹം മത്സ്യങ്ങൾക്ക് ഭക്ഷണം നൽകി.

ക്ഷേത്രത്തിലെ വേദാർച്ചനയിലും ഭജനയിലും അദ്ദേഹം പങ്കെടുത്തു. തൃപ്രയാറിൽ ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നാണ് വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുക്കുകയായിരുന്നു.

പിന്നീട് മത്സ്യത്തൊഴിലാളികൾക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറിൽ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം.

ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാനമന്ത്രി തൃപ്രയാറിൽ നിന്നും വലപ്പാടിലെ ഹെലിപ്പാഡ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ നടത്തി.

പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
















