കോഴിക്കോട്: ഡീപ് ഫേക്ക് മുഖേന പണം തട്ടിയ കേസിലെ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സിജെഎം കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് എത്തിച്ചത്.
പാലാഴി സ്വദേശി പിഎസ് രാധാകൃഷ്ണനിൽ നിന്നും 40,000 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാധാകൃഷ്ണന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടൽ. വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളും നേരത്തെ പിടിയിലായിരുന്നു. നഷ്ടപ്പെട്ട തുക രാധാകൃഷ്ണന് തിരികെ ലഭിച്ചിരുന്നു.















