ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെ.എൽ രാഹുൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് താരം ഉടുപ്പിയിലെത്തിയത്. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായാണ് താരം ക്ഷേത്രത്തിലെത്തിയത്. താരം ക്ഷേത്രത്തിലെത്തുന്നതിന്റെയും പ്രസാദം വാങ്ങുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ബാറ്ററായി 16 സ്ക്വാഡിൽ ഇടംപിടിച്ച താരം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. അതേസമയം മദ്ധ്യനിരയിലേക്കും താരത്തെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
25ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഫ്ദഗാനെതിരെയുള്ള ടി20 പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ടീമിനെ നയിച്ച രാഹുൽ വിശ്രമത്തിലായിരുന്നു. 2-1 രാഹുൽ നയിച്ച ടീം പരമ്പര സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരം ഒരു സെഞ്ച്വറി നേടിയിരുന്നു. എന്നാൽ പരമ്പര സമനിലയിലായിരുന്നു.
KL Rahul visited Sri Mookambika Temple for blessings ahead of England Test series. pic.twitter.com/NaZP7oWR3p
— Johns. (@CricCrazyJohns) January 17, 2024
“>