അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ; പാകിസ്താനിൽ വലിയ വിരുന്ന് സംഘടിപ്പിക്കും, രണ്ട് ഹിന്ദു കുടുംബങ്ങളെ ദത്തെടുക്കും: പാക് മാദ്ധ്യമ പ്രവർത്തക അർസൂ കാസ്മി

Published by
Janam Web Desk

ഇസ്ലാമാബാദ്: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ആഘോഷം നടക്കുകയാണ്. യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങി മിക്ക രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ജനുവരി 22-ാം തിയതി പാകിസ്താനിൽ വലിയ വിരുന്ന് സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ പാകിസ്താൻ സീനീയർ മാദ്ധ്യമ പ്രവർത്തക അർസൂ കാസ്മി. രണ്ട് ഹിന്ദു കുടുംബങ്ങളെ ദത്തെടുക്കുമെന്നും അവർ അറിയിച്ചു.

ഭൂരിപക്ഷം പാകിസ്താനികളും രാമക്ഷേത്രത്തിന് പിന്തുണ നൽകുന്നുണ്ട്. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ാം തിയതി വലിയ വിരുന്ന് സംഘടിപ്പിക്കും. മാത്രമല്ല, പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന രണ്ട് ഹിന്ദു കുടുംബങ്ങളെ ദത്തെടുക്കുകയും ചെയ്യും. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ ഇന്ത്യയെ അസ്വസ്ഥരാക്കാൻ പാകിസ്താൻ ശ്രമിക്കാൻ സാധ്യത ഇല്ല- എന്ന് അർസൂ കാസ്മി പറഞ്ഞുവെന്ന് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Share
Leave a Comment