കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരിയിലാണ് സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ഷോക്കേറ്റത്.
കീപ്പാടിൽ നിന്ന് ഷോക്കേറ്റ യുവാക്കൾ തെറിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ ഹൈവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരം കമ്പനി അധികൃതരെ അറിയിച്ചതായും പോലീസ് പറഞ്ഞു.