അതിനാടകീയ മത്സരം; രണ്ട് സൂപ്പർ ഓവർ; മത്സരവും പരമ്പരയും പിടിച്ച് ഇന്ത്യ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതിനാടകീയ മത്സരം; രണ്ട് സൂപ്പർ ഓവർ; മത്സരവും പരമ്പരയും പിടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 11:58 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇന്ത്യ അഫ്​ഗാൻ മുന്നാം ടി20യ്‌ക്ക് നാടകീയ അവസാനം. രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. 3-0 എന്ന നിലയിലാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ അഫ്​ഗാനിസ്ഥാനെതിരെ ഉയർത്തിയത് 213 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. നായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (4) ഇന്ത്യയ്‌ക്ക് നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോലിയും കാര്യമായ പ്രകടനം കാഴ്ചവെക്കാതെ മടങ്ങി. ശിവം ദുബൈയും (1) സഞ്ജു സാംസണും (0) പുറത്തായതോടെ ഇന്ത്യ സമർദ്ദത്തിലായി. ഓപ്പണർ രോഹിത് ശർമ്മയുടെയുെം (121) റിങ്കു സിംഗിന്റെയും(69) ഫോമിൽ ഇന്ത്യ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.‌ അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബറ്റിം​ഗിനിറങ്ങിയ അഫ്​ഗാനിസ്ഥാന് നിശ്ചിത ഓവറിൽ 212 റൺസ്‌ അടിച്ച് മത്സരം സമനിലയിൽ തളച്ചു. റഹ്മാനുള്ള ഗുർബാസ് (50), ഇബ്രാഹിം സദ്രാൻ (50) , ഗുൽബാദിൻ നായിബ് (55) എന്നിവരാണ്‌ അഫ്​ഗാൻ നിരയിൽ അർദ്ധ സെഞ്ച്വറി തികച്ച താരങ്ങൾ. മുഹമ്മദ് നബിയാണ് (34) അഫ്​ഗാന് വേണ്ടി പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആദ്യ സൂപ്പർ ഓവറിൽ, ആദ്യ ബാറ്റിം​ഗിൽ 16 റൺസാണ് അഫ്​ഗാൻ നിര നേടിയത്. ഗുൽബാദിൻ നായിബ് (5), റഹ്മാനുള്ള ഗുർബാസ് (1), മുഹമ്മദ് നബി (7), 3 എക്സ്ട്ര എന്നിങ്ങനെയാണ് റൺവേട്ട. മറുപടി ബാറ്റിം​ഗിൽ ഇന്ത്യ മത്സരം വീണ്ടും സമനിലയിൽ തളച്ചു. രോഹിത്ത് ശർമ്മ (13) കളിയിൽ റിട്ടയർ വിളിച്ചു. യശ്വസി ജയ്സ്വാൾ പുറത്താകതെ 2 റൺസും നേടി. റിങ്കു സിം​ഗ് പുറത്തായില്ലെങ്കിലും ഓവർ അവസാനിച്ചു. എക്സ്ട്രയായി 1 റൺസ്‌ കൂടി ലഭിച്ചതോടെ കളി വീണ്ടും സമനിലയിൽ കലാശിച്ചു.

തുടർന്ന് രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യക്ക് വേണ്ടി രോഹിത്ത് 11 റൺസ് നേടി പുറത്തായി. ഓപ്പണിം​ഗ് ഇറങ്ങിയ റിങ്കു റൺസൊന്നും നേടാതെ പുറത്തായി. സഞ്ജുവും റൺസൊന്നും നേടിയില്ല. മറുപടി ബാറ്റിം​ഗിന്‌ ഇറങ്ങിയ അഫ്​ഗാൻ നിരയ്‌ക്ക് വെറും ഒരു റൺസ് മാത്രമേ നേടാനായൊള്ളു. ഇതോടെ 10 റൺസിന് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.

Tags: 3rd T20INDIA WINS
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies