തിരുവനന്തപുരം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. സിനു, സിജു സഹോദരന്മാർക്കാണ് പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനുവും ചികിത്സയിലാണ്.
ഇന്നലെ രാത്രി പാറശാല പള്ളിക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സഹോദരങ്ങളും അയ്യൂബ് ഖാൻ എന്നയാളും തമ്മിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഇത് പിന്നാലെ മർദ്ദനത്തിലേക്ക് വഴിവച്ചു. റോഡിലിട്ടാണ് സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചത്.