മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകൽച്ച പരസ്യമാക്കി മുൻ മന്ത്രി ജി.സുധാകരൻ. വ്യക്തി പൂജ പാടില്ലെന്ന് തുറന്നടിച്ച സുധാകരൻ പിണറായി കരുത്തുള്ള നേതാവാണെന്നും പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയുമായി അകൽച്ചയുണ്ട്. അതു പക്ഷേ ആലപ്പുഴയും തിരുവനന്തപുരവും പോലെയുള്ളതാണെന്നും വ്യക്തമാക്കി.
എം.ടി വിഷയത്തിൽ തന്നെ വിമർശിച്ച സജി ചെറിയാനെതിരെയും സുധാരൻ രംഗത്തെത്തി. ഏത് ചെറിയനായാല്‍ എന്താ? ചെറിയാനോട് താന്‍ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു സുധാകരൻ ചോദിച്ചത്. എം.ടിയെ വിമർശിച്ചതിനെപ്പറ്റിയും അത് സിപിഎം മുഖപത്രമായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ തുറന്നു പറഞ്ഞത്.
താന്‍ വേദിയില്‍ പറഞ്ഞതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനി പോലും ശ്രമിച്ചിട്ടില്ല. സംസ്ഥാനതല ഉദ്ഘാടനങ്ങളില്‍ തന്റെ ഫോട്ടോ പോലും അവർ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വരുന്ന എതിര്‍ അഭിപ്രായം വളരെ ഗൗരവമുള്ളതാണ്. അത് പാർട്ടി ഉൾക്കൊള്ളണമെന്നും സുധാകരൻ പറഞ്ഞു.