പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു ധ്രുവക്കരടി ചത്തതായി റിപ്പോർട്ട്. വടക്കൻ അലാസ്‌കയിലാണ് വൈറസ് ബാധമൂലം കരടി ചത്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് വൈറസ് ധ്രുവപ്രദേശങ്ങളിൽ എത്തിയതെന്നാണ് സൂചന.
അന്റാർട്ടിക്കയിൽ ആദ്യമായാണ് അണുബാധ കണ്ടെത്തിയത്. H5N1 എന്ന പക്ഷിപ്പനി വൈറസ് സസ്തനികളിലടക്കം വിവിധ മൃഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധ്രുവക്കരടിയിൽ കണ്ടെത്തുന്നത്.
അലാസ്‌കയിലെ ഒരു ധ്രുവക്കരടിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതൊടെ പ്രദേശത്തെ മുഴുവൻ ജീവജാലങ്ങളും അപകടത്തിലാണ്. ദേശാടനപക്ഷികൾ വഴി അലാസ്‌കയിലേക്ക് ഈ അണുബാധ എത്തിയെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. പക്ഷിപ്പനി ബാധിച്ച ഏതെങ്കിലും ജീവിയുടെ മൃതദേഹം കരടി ഭക്ഷിച്ചിരിക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.















