പത്തനംതിട്ട: സുഹൃത്തുക്കൾക്കൊപ്പം കോട്ടാങ്ങലിൽ പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് ദാരുണാന്ത്യം. കറിക്കാട്ടൂർ സിസിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് ശ്രീശാന്ത് എസ് ആണ് മരിച്ചത്. പടയണി കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയി മടങ്ങവെയായിരുന്നു സംഭവം.
മടങ്ങി വരുന്ന വഴിയിൽ കുട്ടി കാൽ വഴുതി വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീശാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെ രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.