മകളുടെ രണ്ടാം പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും. പിറന്നാൾ ആഘോഷത്തിന്റെയും പൂജയും പ്രാർത്ഥനയും നടത്തിയതിന്റെയും ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
നിക്ജോനയും പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരിയും പ്രിയങ്കയുടെ മാതാവും ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതാണ് ചിത്രങ്ങൾ. രണ്ടു വസുകാരിയായ മാൾട്ടി കഴുത്തിൽ ഹാരമണിഞ്ഞ് നിൽക്കുന്നതും ചിത്രങ്ങളിൽ കാണാവുന്നതാണ്.
ലോസാഞ്ചസിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രത്യേക പൂജകൾ നടന്നത്. ഞങ്ങളുടെ അത്ഭുതമാണവൾ, ഇന്നവൾക്ക് 2 വയസ് തികഞ്ഞിരിക്കുന്നെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിച്ചത്. ജനുവരി 15-നായിരുന്നു മാൾട്ടിക്ക് 2 വയസ് തികഞ്ഞത്. കഴിഞ്ഞ ദിവസം മാൾട്ടിയുടെ പിറന്നാൾ ദിനം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ നിക്ക് ജോനസ് പങ്കുവച്ചിരുന്നു.