ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയും നടനുമായ എൻടി രാമറാവുവിന്റെ 28-ാം ചരമവാർഷികാഘോഷം അലങ്കോലപ്പെടുത്തി മകനും തെലുങ്ക് സൂപ്പർതാരവുമായ നന്ദമൂരി ബാലയ്യ. എൻടിആർ ഗാർഡൻസിലെ അദ്ദേഹത്തിന്റെ ശവകുടൂടിരത്തിന് മുന്നിൽ രാവിലെ സ്മരണാഞ്ജലി അർപ്പിക്കാൻ ബാലയ്യ എത്തിയിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് എൻടിആർ ഗാർഡനിൽ നിറയെ ഫ്‌ളക്‌സുകൾ സ്ഥാപിച്ചിരുന്നു. ഫ്‌ളക്‌സുകളിലൊന്നിൽ കൊച്ചുമകനും നടനുമായ ജൂനിയർ എൻടിആറിന്റെ ചിത്രവുമുണ്ടായിരുന്നു. ഈ ഫ്‌ലക്‌സ് കണ്ടതോടെ ബാലയ്യ രോക്ഷാകുലനാവുകയായിരുന്നു. യമധർമന്റെ വേഷത്തിലുള്ള എൻടിആറിന്റെയും ജൂനിയർ എൻടിആറിന്റെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്‌ളക്‌സായിരുന്നു സംഘാടകർ ഗാർഡനിൽ സ്ഥാപിച്ചിരുന്നത്. രാവിലെ ഗാർഡനിലെത്തിയ ബാലയ്യ ഇത് കണ്ട് ദേഷ്യപ്പെടുകയും സംഘാടകരോട് ഫ്‌ളക്‌സ് ഉടൻ തന്നെ മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു.
ఇప్పుడే… తీయించేయ్!#NandamuriBalakrishna#JrNTR pic.twitter.com/FJhpvqSxsT
— Gulte (@GulteOfficial) January 18, 2024
എൻടി രാമറാവുവിന്റെ 28-ാം ചരമവാർഷികത്തിൽ പങ്കെടുക്കാൻ നിരവധിപ്പേരാണ് എൻടിആർ ഗാർഡനിൽ എത്തിയത്. ഇതിനിടെയായിരുന്നു ഇത്തരത്തിലൊരു സംഭവം. തുടർന്ന് പ്രവർത്തകർ ഗാർഡനിൽ നിന്ന് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ബാലയ്യയുടെ സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ. ബാലയ്യയും ജൂനിയർ എൻടിആറും തമ്മിലുള്ള സ്വരച്ചേർച്ചകൾ തെലുങ്ക് സിനിമാ മേഖലയിൽ നേരത്തെ സംസാരവിഷയമാണ്.