മുംബൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഭവനങ്ങളിൽ ഉയർത്തേണ്ട ഭഗവാൻ ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ദീപം തെളിയിക്കുവാനാവശ്യമായ മൺചിരാതുകളും വിതരണം ചെയ്യുന്നു. ബിജെപി മഹാരാഷ്‌ട്ര കേരളാ സെല്ലാണ് ഭക്തർക്ക് ചിരാതുകളും പതാകയും സൗജന്യമായി വിതരണം ചെയ്യുന്നത്. വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബിജെപി കാര്യാലയത്തിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നത്. കേരള സെൽ സംസ്ഥാന സംയോജകൻ കെ. ബി ഉത്തംകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.















