ക്രമാതീതമായി രക്തസമ്മർദ്ദമുയരുന്നത് നെഞ്ച് വേദന, തലകറക്കം, തലവേദന തുടങ്ങിയ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു. ചില സാഹചര്യങ്ങളിൽ അത് ഹൃദയാഘാതത്തിന് വരെ കാരണമാകും. പുതിയ പഠനം അനുസരിച്ച് മൂന്നിൽ ഒരാൾ രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. . കൃത്യമായ രീതിയിലാണ്ഒനാം ഭക്ഷണം ക്രമീകരിക്കുന്നതെങ്കിൽ ഒരു പരിധി വരെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നമുക്ക് കഴിയും.
ഇലവർഗ്ഗങ്ങൾ:-
ചീര, കെയിൽ (ലീഫ് കാബേജ്), ലെറ്റ്യൂസ് തുടങ്ങിയ ഇലവർഗ്ഗങ്ങളിൽ കൃത്യമായ അളവിൽ കാത്സ്യം,മഗ്നീഷ്യം, ആന്റിഓക്‌സ്ഡന്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇല വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിൽ അധികമുള്ള സോഡിയത്തെ നീക്കം ചെയ്യുന്നു.
വാഴപ്പഴം:-
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ സോഡിയം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ധാരാളം വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സാധിക്കും.
ബീറ്റ്‌റൂട്ട് :-
ബീറ്റ്‌റൂട്ടിൽ ധാരാളം നൈട്രിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളെ കൂടുതൽ തുറപ്പിക്കാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും. അതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് നമ്മെ സഹായിക്കും
വെളുത്തുള്ളി:-
ഗാർളിക് എന്നത് ആന്റി ഫംഗലും ആന്റി ബയോട്ടിക്കും ആണ്. അതോടൊപ്പം ഇവയിൽ ധാരാളം നൈട്രിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു അത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.
സമീകൃത ഭക്ഷണം ശീലമാക്കിയാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറയ്‌ക്കാൻ കഴിയും.വേണ്ടവിധം ഉപയോഗിച്ചാൽ ഭക്ഷണം തന്നെയാണ് ഔഷധം.