കോഴിക്കോട്: കോഴിക്കോട് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ബസുകൾക്ക് പിഴ. എയർഹോൺ ഘടിപ്പിച്ച സ്വകാര്യ ബസുകൾക്കാണ് പിഴ ചുമത്തിയത്. 1,17,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എയർഹോൺ ഘടിപ്പിച്ച 31 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചെന്നും ആർടിഒ എൻഫോസ്‌മെന്റ് വിഭാഗം അറിയിച്ചു.
തലശ്ശേരി കോഴിക്കോട് റൂട്ടിൽ ജീർണിച്ച ബോഡിയുമായി സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. റോഡിൽ അടിയുണ്ടാക്കിയ മെഡിക്കൽ കോളേജ് ബേപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ശബരീഷിന്റെ ലൈസൻസും റദ്ദാക്കി. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി എന്നീ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.