പ്രാണപ്രതിഷ്ഠാ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം

Published by
Janam Web Desk

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് പൊതുമേഖല ബാങ്കുകൾക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ എല്ലാ ഓഫീസുകളും അന്നേ ദിവസം ഉച്ചയ്‌ക്ക് 2.30 വരെ അടച്ചിടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.

”രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും/ ഇൻഷുറൻസ് കമ്പനികളും/ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്‌ക്ക് 2:30 വരെ പ്രവർത്തിക്കില്ല. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടിയാണിത്” -ധനകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാർ ജീവനക്കാർക്കും ജനുവരി 22ന് കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30 വരെയാണ് അടച്ചിടുക.

Share
Leave a Comment