തിരുവനന്തപുരം: സംസ്ഥാനത്തെ ഹോസ്റ്റലുകളിൽ വീണ്ടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. 602 സ്ഥാപനങ്ങളിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഹോസ്റ്റലുകളിൽ നൽകുന്ന ഭക്ഷണത്തെ കുറിച്ച് വീണ്ടും പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡിസംബർ മുതൽ ജനുവരി ആദ്യവാരം വരെ 1597 സ്ഥാപനങ്ങളിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. പതിനൊന്ന് മെസ്സുകളുടെ പ്രവർത്തനമാണ് രണ്ട് ഘട്ടങ്ങളിലായി നിർത്തിവെപ്പിച്ചത്. നൂറോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ വൃത്തിഹീനമായി പ്രവർത്തിക്കുന്ന മെസ്സുകളിൽ നിന്ന് പിഴയിടാക്കാനും തീരുമാനിച്ചിട്ടുണ്ട്.