ജയ്പൂർ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. തിങ്കളാഴ്ച ഉച്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ഇക്കാര്യം അറിയിച്ചത്.
ജനുവരി 22ാം തിയതി എല്ലാ ജീവനക്കാർക്കും കേന്ദ്രം അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി, ഉപമുഖ്യമന്ത്രി ദിയാകുമാരി, ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവ, ചീഫ് വിപ്പ് ജോഗേശ്വർ ഗാർഗ് എന്നിവർ പങ്കെടുത്തു.
പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്‌ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്.















