ദേവിദീൻ പാണ്ഡെ - അയോദ്ധ്യയുടെ ആദ്യ കാവൽഭടൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

ദേവിദീൻ പാണ്ഡെ – അയോദ്ധ്യയുടെ ആദ്യ കാവൽഭടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

പാനിപ്പത്തിലെ മഹായുദ്ധത്തിനു ശേഷം ഭാരതചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പ്രധാനയുദ്ധമാണ് 1527 ലെ ഖാൻവാ യുദ്ധം.

ഉത്തരേന്ത്യ നേടിയെടുക്കുവാനായി പടനയിച്ച അധിനിവേശകനായ ബാബറെ മേവാറിലെ രജപുത്ര രാജാവായ റാണ സംഗ ആഗ്രയിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറ് ഖാൻവാ എന്ന സ്ഥലത്തു വെച്ച് ചെറുത്ത ചരിത്ര സന്ധിയാണത്. മഹാറാണ സംഗ്രാം സിംഗ് എന്ന റാണ സംഗ പക്ഷേ ചതിയിൽ പെട്ട് യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഖാൻവാ യുദ്ധത്തിന് ശേഷം ബാബർ സമൃദ്ധമായ ഉത്തർപ്രദേശ് പിടിച്ചെടുക്കവാനായി പദ്ധതിയിട്ടു.

അങ്ങിനെ അയോദ്ധ്യയിലെത്തി. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ ജന്മഭൂമിയായ അയോദ്ധ്യ നഗരത്തിന്റെ മുഖ്യആകർഷണമായ ശ്രീരാമ മന്ദിരം കണ്ട് ഒരു കടുത്ത മുസൽമാനായ ബാബർക്ക് അവിടം ഏത് രീതിയിക്കും മുസ്ലിം ആധിപത്യം സ്ഥാപിക്കണമെന്നായി.

ബാബറിന്റെ സൈന്യം അയോദ്ധ്യയിൽ പ്രവേശിച്ചപ്പോൾ നിരായുധരായ നിരവധി ഹിന്ദുക്കൾ ക്ഷേത്രത്തിന് കാവൽ നിന്നിരുന്നതായി പല ചരിത്രകാരന്മാരും പറയുന്നു.അക്രമികൾ പീരങ്കികൾ ഉപയോഗിച്ച് ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ടു. പക്ഷേ, ദേവിദീൻ പാണ്ഡെ എന്ന സൂര്യവംശി ക്ഷത്രീയരുടെ പുരോഹിതൻ ബാബറെ എതിർക്കാൻ തന്നെ തീരുമാനിച്ചു. തന്റെ രാമന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറായി കഴിഞ്ഞ മനസ്സ് പിന്നെ വേറെ ഒന്നും ചിന്തിച്ചില്ല. ബാബറെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.

ഒരു സാധാരണ പുരോഹിതൻ മാത്രമായിരുന്നില്ല അദ്ദേഹം. ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായ ദേവീദിൻ, പണ്ഡിതനും, ആയുധ പരീശീലനത്തിൽ പ്രാവീണ്യവും നേടിയിരുന്നു. പണ്ഡിറ്റ്ജി 250 ഓളം പേരടങ്ങുന്ന ചെറുതും എന്നാൽ കഠിനവുമായ ഒരു സൈന്യത്തെ ശേഖരിച്ചു, മികച്ച വാൾ പോരാളികൾ, മല്ല യുദ്ധക്കാർ ഇവരൊക്കെ ഉണ്ടായിരുന്നു ആ ചെറിയ സൈന്യത്തിൽ. എണ്ണത്തിൽ കുറവ്, ആയുധം കുറവ് എങ്കിലും വീറോടെ തന്നെ അവർ പോരാടി. ഒരു മഹായുദ്ധ മായിരുന്നു അത്!ശാന്ത സുന്ദരമായ രാമന്റെ ജന്മ ഭൂമി രക്തഭൂമിയായി മാറി.

ആ യുദ്ധത്തിൽ പണ്ഡിറ്റ്ജിക്ക് പോലും ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹവും സൈന്യവും വളരെക്കാലം പിടിച്ചുനിന്നു.പണ്ഡിറ്റ് ദേവീദിനും രജപുത്രരും ബ്രാഹ്മണരും മറ്റ് ജാതികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സൈന്യവും ആ യുദ്ധത്തിൽ പരാജയപ്പെട്ടു .യുദ്ധത്തിൽ മുഗൾ സൈനികരാൽ ചുറ്റപ്പെട്ട ദേവീ ദിൻ, അപ്പോഴും പോരാടി. അദ്ദേഹത്തിന്റെ മേൽ മുഗൾ സൈനികർ ചെങ്കല്ല് (Lakhauri)എറിഞ്ഞു അദ്ദേഹത്തിന്റെ തലയോട്ടി പൊട്ടി രക്തചൊരിച്ചിലായി.

പക്ഷേ, തലയിൽ ഒരു തുണി കെട്ടി വച്ചു അദ്ദേഹം വീണ്ടും പോരാടി. ഏറെ നേരം, ഒരു മനുഷ്യന് ചെറുത്തു നിൽക്കാൻ സാധിക്കുമോ?
ബാബറിന്റെ സൈന്യാധിപൻ ബൻകി (banki), ഒരു ആനയുടെ പിറകിൽ മറഞ്ഞു നിന്ന് ദേവി ദിൻ എന്ന വീര യോദ്ധാവിനെ വെടി വച്ചു. ദേവി ദിൻ അപ്പൊ തന്നെ മരണപെട്ടു. ആ ഇതിഹാസ യുദ്ധത്തിൽ 1,74,000 ൽ കുറയാതെ മുസ്ലീങ്ങൾ കൊല്ലപ്പെട്ടതായി ലഖ്‌നൗ ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ബാബർ തന്നെ തന്റെ Tuzuke babri എന്ന ആത്മകഥയിൽ, ദേവി ദിൻ മാത്രം 700 ഓളം മുഗൾ സൈനികരെ കൊന്നു എന്ന് എഴുതിയിട്ടുണ്ട്.
ഒടുവിൽ രാമജന്മഭൂമി തകർക്കപ്പെട്ടു.ഹിന്ദുക്കളെ കശാപ്പ് ചെയ്ത ശേഷം, കാനോൻ ഉപയോഗിച്ച് ക്ഷേത്രം പൊളിച്ചു.
രാമന്റെ ജന്മ സ്ഥലം അങ്ങിനെ ബാബറിന്റെ മസ്ജിദ്, ബാബർ നിർമ്മിച്ച പള്ളിയായി മാറി.

രാമ ജന്മ ഭൂമി വീണ്ടും രാമന്റെതായി മാറുന്ന ഈ വേളയിൽ ആദ്യം സ്മരിക്കേണ്ട പേര് തന്നെയാണ് വീര മൃത്യു വരിച്ച ദേവീ ദിൻ പാണ്ടേ…..

എഴുതിയത്
ലക്ഷ്മിപ്രിയ ശ്യാം

Tags: Rana SangaMaharana Sangram SinghBattle of KhanwaPandit Devidin PandeyDevi Din Pandey
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies